മദ്രാസ് ഐഐടി വിദ്യാര്‍ഥിനിയായിരുന്ന ആന്ധ്രാ സ്വദേശി മെരുഗു മാനസയുടെ(22) ആത്മഹത്യ സംബന്ധിച്ച് ദുരൂഹതകള്‍ വര്‍ധിക്കുകയാണ്. എം ടെക് വിദ്യാര്‍ഥിനിയായിരുന്ന മാനസയ്ക്ക് സഹപാഠികളുമായോ അധ്യാപകരുമായോ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടയിരുന്നില്ല. അതേസമയം മാനസ വിവാഹിതയാണെന്ന് മാതാപിതാക്കള്‍ അറിയുന്നത് ആത്മഹത്യയ്ക്ക് ശേഷം മാത്രമാണ്.
ഹൈദരാബാദ് ഇന്‍ഫോസിസില്‍ ആണ് ഭര്‍ത്താവ് ജോലി ചെയ്യുന്നതെന്നും ശ്രീനിവാസ മിനിസാല എന്നാണ് പേരെന്നും മാനസ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ബി ടെക് അവസാന വര്‍ഷമാണ് വിവാഹം നടന്നത്. മാനസയുടെ ആത്മഹത്യയ്ക്ക് ശേഷം വിവരം വീട്ടുകാരെ അറിയിച്ച പൊലീസ് ഭര്‍ത്താവിനെക്കുറിച്ച് തിരക്കി. അപ്പോള്‍ മാത്രമാണ് ഈ പെണ്‍കുട്ടി വിവാഹിതയാണെന്ന കാര്യം വീട്ടുകാര്‍ അറിയുന്നത്.
അവധി കഴിഞ്ഞ് ഡോര്‍മെറ്ററിയില്‍ തിരിച്ചെത്തിയ മാനസ വിഷമത്തിലായിരുന്നു എന്ന് ഒപ്പം താമസിക്കുന്നവര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഷാളില്‍ തൂങ്ങിമരിക്കുകയായിരുന്നു. മാനസയെ ചില മാനസിക പ്രശ്നങ്ങള്‍ അലട്ടിയിരുന്നു എന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഇതിന് സാധുത ലഭിക്കുന്ന രീതിയില്‍ ആത്മഹത്യാക്കുറിപ്പുകള്‍ ഒന്നും തന്നെ കണ്ടെത്താനായിട്ടുമില്ല.