ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നാടായ ഇറ്റാവയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ഹിന്ദി പത്രത്തിന്റെ ലേഖകനായ രാകേഷ് ശര്‍മ (50) യാണ് ബകേവാര്‍ പ്രദേശത്തുവച്ച് ആക്രമിക്കപ്പെട്ടത്.
ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ രാകേഷ് ശര്‍മ ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് ബൈക്കുമായി പോവുമ്പോഴാണ് അജ്ഞാതസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ബൈക്കിലെത്തിയ സംഘം രാകേഷ് ശര്‍മയെ തടഞ്ഞുനിര്‍ത്തി നിറയൊഴിക്കുകയായിരുന്നു.
നാട്ടുകാര്‍ ഉടനെ സമീപത്തെ ഒരു ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. മുന്‍വൈരാഗ്യമാണ് ആക്രമണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.