മുഴപ്പിലങ്ങാട് ബീച്ചില്‍ നിന്നും കണ്ടെത്തിയ പെരുമ്പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞു; സൂക്ഷിച്ചത് 45 ദിവസം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 29 മെയ് 2024 (08:23 IST)
snake
മുഴപ്പിലങ്ങാട് ബീച്ചില്‍ നിന്നും കണ്ടെത്തിയ പെരുമ്പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞു. ബീച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ ക്കിടയില്‍  ഊരാളുങ്കല്‍ സഹകരണ സംഘത്തിലെ തൊഴിലാളികളാണ് പെരുപാമ്പിന്‍ മുട്ടകള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് തളിപ്പറമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഫോറസ്റ്റ് ഓഫീസില്‍ 45 ദിവസമായി സൂക്ഷിച്ചിരുന്ന പെരുമ്പാമ്പിന്‍ മുട്ട കളാണ് വിരിഞ്ഞത്.
 
പാമ്പിന്‍ കുഞ്ഞുങ്ങളെ വളര്‍ച്ച എത്തുന്നതോടെ വനത്തിലേക്ക് തുറന്ന് വിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഊരാളുങ്കല്‍ സഹകരണ സംഘം തൊഴിലാളികളുടെ അവസരോചിത ഇടപെടല്‍  ശ്രദ്ധേയമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍