മഴക്കാലം: കറന്റിനോട് സൂക്ഷിച്ച് ഇടപെടണം, വൈദ്യുതാഘാതമേറ്റാല്‍ ചെയ്യേണ്ടതെന്ത്?

അഭിറാം മനോഹർ

ചൊവ്വ, 28 മെയ് 2024 (21:26 IST)
സംസ്ഥാനത്ത് മഴ കനക്കുമ്പോള്‍ സംക്രമികരോഗങ്ങളെ പോലെ തന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് വൈദ്യുതിയും. ഇടിമിന്നല്‍ മാത്രമല്ല വീടുകളില്‍ വൈദ്യുതി ഉപയോഗിക്കുമ്പോഴും ശ്രദ്ധ നല്‍കണം. നിത്യജീവിതത്തിന്റെ ഭാഗമാണെങ്കിലും അശ്രദ്ധ പലപ്പോഴും വൈദ്യുതാഘാതമേല്‍ക്കുന്നതിന് കാരണമാകും.  മഴക്കാലത്ത് വൈദ്യുതാഘാതമേറ്റാല്‍ എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് നോക്കാം.
 
 ഷോക്കേറ്റ വ്യക്തിക്ക് പ്രഥമശുശ്രൂഷ നല്‍കുന്നതിന് മുന്‍പ് വൈദ്യുതബന്ധം വിച്ഛേദിക്കുക, അതിന് സാധിക്കുന്നില്ലെങ്കില്‍ മരക്കഷ്ണമോ, പ്ലാസ്റ്റിക് കസേരയോ ഉപയോഗിച്ച് വ്യക്തിയെ വൈദ്യുതി സ്രോതസ്സില്‍ നിന്നും തട്ടിമാറ്റാവുന്നതാണ്. വൈദ്യുതി വിച്ഛേദിച്ച ശേഷം ഷോക്കേറ്റ വ്യക്തിക്ക് ബോധമുണ്ടോ എന്ന് നോക്കുക. തട്ടിവിളിച്ചിട്ടും ഉണരുന്നുല്ലെങ്കില്‍ ശ്വാസോച്ഛ്വാസവും പിന്നാലെ പള്‍സും നോക്കുക. പള്‍സ് ഇല്ലെങ്കില്‍ ഹൃദയസ്തംഭനം സംഭവിച്ചെന്ന് അനുമാനിക്കുകയും സിപിആര്‍ ചെയ്യുകയും ചെയ്യുക.
 
 ഷോക്കേറ്റ ആളെ പരന്ന പ്രതലത്തില്‍ കിടത്തി നെഞ്ചിന്റെ മധ്യഭാ?ഗത്തായി നമ്മുടെ കൈയുടെ വെള്ളകൊണ്ട് ശക്തിയായി അമര്‍ത്തുക. 30 തവണ ഇങ്ങനെ ചെയ്തശേഷം 2 തവണ വായിലൂടെ കൃത്രിമശ്വാസം കൊടുക്കുക. രോഗിക്ക് ബോധം വരുന്ന വരെയോ മെഡിക്കല്‍ പരിചരണം ലഭിക്കുന്നത് വരെയോ പക്രിയ തുടരുക. ഷോക്കേറ്റതിന് ശേഷം ബോധമുണ്ടെങ്കില്‍ പരിക്കുകള്‍ നോക്കുക. പൊള്ളലുണ്ടെങ്കില്‍ പ്രഥമശുശ്രൂഷ നല്‍കുക. പരിക്കുകളുണ്ടെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍