State Bank of India Alert: നിങ്ങള്‍ക്ക് എസ്.ബി.ഐ അക്കൗണ്ട് ഉണ്ടോ? തട്ടിപ്പ് നടക്കുന്നു, സൂക്ഷിക്കുക

രേണുക വേണു

ബുധന്‍, 29 മെയ് 2024 (09:44 IST)
State Bank of India Alert: ഉപയോക്താക്കള്‍ക്ക് തുടര്‍ച്ചയായി എത്തുന്ന വ്യാജ സന്ദേശങ്ങളില്‍ മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിവാര്‍ഡ് പോയിന്റ് റിഡംപ്ഷന്‍ സംബന്ധിച്ചു ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്നും ഇത്തരം സന്ദേശങ്ങള്‍ തുറക്കുകയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്നും എസ്.ബി.ഐയുടെ മുന്നറിയിപ്പില്‍ പറയുന്നു. 
 
എസ്.ബി.ഐ റിവാര്‍ഡ് പോയിന്റ്‌സ് റെഡീം ചെയ്യാം എന്ന അറിയിപ്പോടെ ചില തട്ടിപ്പുകാര്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നാണ് എസ്.ബി.ഐ മുന്നറിയിപ്പ്. ഏതെങ്കിലും ലിങ്കുകളോ അപ്ലിക്കേഷന്‍ വിവരങ്ങളോ എസ്.എം.എസ് ആയോ വാട്‌സ്ആപ്പ് സന്ദേശമായോ എസ്.ബി.ഐ അയക്കില്ലെന്നും വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. 
 
ഏതെങ്കിലും ലിങ്കുകള്‍ ബാങ്കിന്റെ പേരില്‍ വന്നാല്‍ അവയില്‍ ക്ലിക്ക് ചെയ്യുകയോ ഏതെങ്കിലും അപരിചിത ഫയലുകള്‍ തുറക്കുകയോ ചെയ്യരുത്. എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അടുത്തുള്ള എസ്.ബി.ഐ ബ്രാഞ്ചില്‍ ബന്ധപ്പെടുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍