മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് തരുണ്‍ തേജ്പാലിന് സമന്‍സ്. ഗോവ പോലീസാണ് നോട്ടീസ് അയച്ചത്.
ലൈംഗിക പീഡനകേസില്‍ തരുണ്‍ തേജ്പാല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.മുന്‍കൂര്‍ ജാമ്യത്തിന്‍ മേല്‍ നിലപാടറിയിക്കാന്‍ ഗോവ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.