മാങ്ങ പറിച്ചതിന് 4 വയസ്സുകാരനെ വെടിവച്ചു കൊന്നു

Webdunia
തിങ്കള്‍, 30 ഏപ്രില്‍ 2012 (14:43 IST)
PRO
PRO
അനുവാദമില്ലാതെ പറമ്പില്‍ കയറി മാങ്ങ പറിച്ചതിന് അയല്‍‌വാസി നാലുവയസ്സുകാരന്റെ ജീവനെടുത്തു. ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ ഖരൈ ഗ്രാമത്തിലാണ് സംഭവം. ശിവ യാദവ് എന്ന് പേരുള്ള ബാലന്‍ ആണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച ഉച്ചയ്ക്ക് അയല്‍‌വാസിയായ ഗംഗാധര്‍ ദുബെയുടെ പറമ്പില്‍ കയറി ശിവ മാങ്ങ പറിക്കുകയായിരുന്നു. കോപാകുലനായ ദുബെ ശിവയുടെ പിന്നാലെ പാഞ്ഞ് നിരവധി തവണ വെടിയുതിര്‍ത്തു. ഇതില്‍ ഒരെണ്ണം ബാലന്റെ ശരീരത്തില്‍ തുളഞ്ഞുകയറി.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശിവ മരിച്ചിരുന്നു.