മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Webdunia
വ്യാഴം, 17 ഒക്‌ടോബര്‍ 2013 (14:15 IST)
PRO
മഹാരാഷ്ട്രയിലെ ഗാഡ്ചിരോളിയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ്‌പൊട്ടി മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു.

ഗാഡ്ചിരോളിയിലെ കുര്‍ഖേദയില്‍ രാത്രി പട്രോളിംഗില്‍ ഏര്‍പ്പെട്ടിരുന്ന പോലീസുകാരുടെ വാഹനമാണ് കുഴിബോംബില്‍ തട്ടി അപകടത്തില്‍പെട്ടത്. വാനിലുണ്ടായിരുന്ന മറ്റു പൊലീസുകാര്‍ക്ക് പരുക്കേറ്റതായും സൂചനയുണ്ട്.

എസ്പി, ജില്ലാ കളക്ടര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആക്രമണം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്.ആക്രമണം നടന്ന പ്രദേശം ഉള്‍പ്പെടുന്ന ഗഡ്ചിരോളിയില്‍ നക്‌സലുകളുടെ പ്രവര്‍ത്തനം വ്യാപകമാകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഗഡ്ചിരോളിയില്‍ ഈ വര്‍ഷം ജൂണില്‍ നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയുണ്ടായി. ഇതിനു മുന്‍പ് 2009ല്‍ ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകള്‍ 17 പോലീസുകാരെ കൊലപ്പെടുത്തി.