മലേഗാവ് സ്ഫോടനം: മോഹന്‍ ഭാഗവതിന് സുപ്രീംകോടതിയുടെ വിമര്‍ശനം

Webdunia
ബുധന്‍, 29 ഫെബ്രുവരി 2012 (17:38 IST)
PRO
PRO
മലേഗാവ് സ്ഫോടനത്തെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. മോഹന്‍ ഭാഗവത് എന്തിനാണ് അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നതെന്ന് കോടതി ചോദിച്ചു.

സ്ഫോടന കേസുകളില്‍ ആര്‍എസ്എസിനെ പ്രതിയാക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് മുംബൈ ഭീകരാക്രമണത്തില്‍ മരണപ്പെട്ട ഭീകരവിരുദ്ധ തലവനായിരുന്ന ഹേമന്ത് കര്‍ക്കറെ തന്നോട് പറഞ്ഞു എന്ന മോഹന്‍ ഭാഗവതിന്റെ പരാമര്‍ശമാണ് വിമര്‍ശനത്തിന് കാരണമായത്.

എന്‍ഐഎ അഭിഭാഷകനാണ് ഒരു പത്രത്തില്‍ ഭാഗവതിന്റേതായി വന്ന പരാമര്‍ശം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.