'മരണത്തിന് ഉത്തരവാദി കെജ്‍രിവാള്‍'

Webdunia
വ്യാഴം, 23 ഏപ്രില്‍ 2015 (17:06 IST)
കഴിഞ്ഞദിവസം ജന്തര്‍ മന്ദിറിലെ സമരവേദിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ഗജേന്ദ്ര സിംഗിന്റെ കുടുംബാംഗങ്ങള്‍  ആം ആദ്മി പാര്‍ട്ടിയെ കുറ്റപ്പെടുത്തി രംഗത്തെത്തി. സംഭവത്തില്‍ അരവിന്ദ് കെജ്രിവാളാണ് ഉത്തരവാദിയെന്ന് കൊല്ലപ്പെട്ട ഗജേന്ദ്ര സിംഗിന്റെ സഹോദരന്‍ വിജേന്ദ്ര സിംഗ് പറഞ്ഞു. മനീഷ് സിസോദിയയാണ് ഗജേന്ദ്രയോട് ബുധനാഴ്ചയിലെ റാലിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടതെന്നും വിജേന്ദ്ര സിംഗ് പറഞ്ഞു.
 
പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഗജേന്ദ്രയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ഗജേന്ദ്ര സിംഗിന്റെ കുടുംബത്തിന് ആം ആദ്‌മി പാര്‍ട്ടി പത്തുലക്ഷം രൂപ നല്കുമെന്ന് അറിയിച്ചിട്ടുണ്ട്.