മയക്കുമരുന്ന് കടത്തുന്നത് രാഷ്ട്രീയ നേതാക്കള്‍ തന്നെയാണെന്ന് പഞ്ചാബ് മുന്‍ ഡിജിപി

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2013 (15:13 IST)
PRO
പാകിസ്ഥാനില്‍നിന്ന് പഞ്ചാബിലേക്ക് മയക്കുമരുന്ന് കടത്തുന്നതില്‍ കോണ്‍ഗ്രസ്,​ ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികളിലെ മന്ത്രിമാരടക്കമുള്ള നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് മുന്‍ ഡിജിപി ശശികാന്ത്.

ഈ സമ്പാദ്യം ഇവര്‍ ചെലവഴിക്കുന്നത് ഇലക്ഷന്‍ ആവശ്യങ്ങള്‍ക്കാണെന്നും ഡിജിപി ആരോപിച്ചു.ആറു വര്‍ഷത്തിനുമുന്പ് ഈ നേതാക്കളുടെ പേരുകള്‍ അന്നത്തെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവെന്ന് കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.

പൊലീസിലെ ചില ഉന്നതരും ഇതിനു കൂട്ടുനിന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കോടതിക്കെഴുതിയ ഒരു കത്തിലാണ് ശശികാന്ത് തന്രെ ആരോപണങ്ങള്‍ ആദ്യം ഉന്നയിച്ചത്.

ഇത് പൊതുതാല്പര്യഹര്‍ജിയായി പരിഗണിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കോടതി പ‍‍ഞ്ചാബ്​-ഹരിയാന ഹൈക്കോടതി അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.