മന്ത്രവാദി ചമഞ്ഞ് തട്ടിപ്പിനെത്തിയ ആളുടെ കൈ ജനങ്ങള്‍ വെട്ടിയെടുത്തു. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലെ സര്‍പാത്തയിലാണ് സംഭവം ഉണ്ടായത്. ബബ്ലു എന്ന് അറിയപ്പെടുന്ന ഗംഗുവിന്റെ കൈ ആണ് വെട്ടിയെടുത്തത്.
മന്ത്രവാദി ചമഞ്ഞാണ് ബബ്ലു സര്‍പാത്തയില്‍ എത്തിയത്. രാമകൃഷ്ണ ബൈന്ദു എന്നയാളുടെ വീട്ടിലെത്തിയ ബബ്ലു ഇയാളുടെ മകന്റെ വിവാഹം വേഗം നടക്കാനായി താന്‍ മന്ത്രവാദം ചെയ്യാം എന്ന് അറിയിച്ചു. അര്‍ധരാത്രിയായിരുന്നു പൂജ. ഇതിന് ശേഷം പ്രസാദം എന്ന പേരില്‍ ബബ്ലുവും സഹായിയും എല്ലാവര്‍ക്കും ലഡു വിതരണം ചെയ്തു. ഇത് കഴിച്ച് രാമകൃഷ്ണ ബൈന്ദുവിന്റെ വീട്ടിലുള്ളവര്‍ ബോധരഹിതരായി. ഈ തക്കം നോക്കി ഇയാളും സഹായിയും വീട്ടില്‍ നിന്ന് പൊന്നും പണവും കവര്‍ന്നു. ഇതുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാരില്‍ ഒരാള്‍ ഉണര്‍ന്നു. ഇയാള്‍ അയല്‍ക്കാരെ വിവരം അറിയിച്ചു.
തുടര്‍ന്ന് ആളുകള്‍ ഓടിയെത്തി ബബ്ലുവിനെ കൈകാര്യം ചെയ്തു. തുടര്‍ന്ന് ഇയാളുടെ കൈവെട്ടുകയായിരുന്നു. എന്നാല്‍ ഇയാളുടെ സഹായിയെ പിടികൂടാനായില്ല.