മനുഷ്യരില്‍ മരുന്ന് പരീക്ഷണം പാടില്ലെന്ന് സുപ്രീംകോടതി. ഗിനി പന്നികളെ പോലെ മനുഷ്യരെ കാണാനാകില്ലെന്നും മനുഷ്യരിലെ മരുന്ന് പരീക്ഷണം അവസാനിപ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ആറാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഒരു പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
മരുന്ന് പരീക്ഷണം നടത്തിയത് മൂലം കഴിഞ്ഞ വര്‍ഷം മാത്രം രണ്ടായിരത്തിലേറെ പേരാണ് മരിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ആഴ്ചയില്‍ 10 പേര്‍ വീതവും പ്രതിദിനം ഒന്നിലധികം ആളുകള്‍ എന്ന കണക്കിലും മരുന്ന് പരീക്ഷണം മൂലം മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ക്യാന്‍സര്‍ രോഗത്തിന്റെ മരുന്നുകള്‍ ആണ് പ്രധാനമായും മനുഷ്യരില്‍ പരീക്ഷിക്കുന്നത്.
ഇന്ത്യയില്‍ പരീക്ഷിക്കപ്പെടുന്ന മരുന്നുകളില്‍ 25 ശതമാനവും ആഗോളതലത്തിലുള്ളതാണ്. മരുന്ന് പരീക്ഷണം സംബന്ധിച്ച വിഷയത്തില്‍ സുപ്രീംകോടതി മുമ്പും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.