കടലില്‍ നാവികരുടെ വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഇറ്റലിയില്‍ പോയി പഠിക്കാന്‍ ക്ഷണം. ടറാന്റോ മേയര്‍ ആണ് ഇവരെ ക്ഷണിച്ചിരിക്കുന്നത്. കടല്‍ക്കൊലക്കേസില്‍ ഉള്‍പ്പെട്ട ഒരു നാവികന്റെ സ്വദേശമാണിത്.
“മത്സ്യത്തൊഴിലാളികളുടെ മക്കള്‍ ഇവിടെ വന്നു പഠിക്കുന്നതിനെ രാജ്യം ഒന്നടങ്കം സ്വാഗതം ചെയ്യുന്നു. സംഭവിച്ച കാര്യങ്ങളില്‍ തനിക്ക് ഖേദമുണ്ട്”- പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് അയച്ച കത്തില്‍ മേയര്‍ പറഞ്ഞു.
ഇറ്റലിയിലെ ഇന്ത്യന്‍ അംബസഡര്‍ വഴിയാണ് കത്ത് ലഭിച്ചത്. ഇറ്റലിയും ഇന്ത്യയും തമ്മില്‍ എല്ലാ മേഖലയിലും ആത്മാര്‍ത്ഥവും സമഗ്രവും വിശ്വസ്തതയുള്ളതുമായ സൌഹൃദമാണ് നിലനിന്നുപോരുന്നതെന്നും കത്തില്‍ മേയര്‍ ചൂണ്ടിക്കാട്ടുന്നു.