മകള്‍ക്ക് പഠിക്കാന്‍ പണം ഇല്ല; ഈ അമ്മ വിൽക്കുന്നത് സ്വന്തം കിഡ്നി !

Webdunia
ശനി, 3 ജൂണ്‍ 2017 (09:06 IST)
മകള്‍ക്ക് വേണ്ടി എന്തും സഹിക്കാന്‍ തയ്യാറാകുന്നവരാണ് അമ്മമാര്‍. അങ്ങനെ ഒരു സംഭവമാണ് ഇവിടെ നടക്കുന്നിരിക്കുന്നത്. തന്റെ മക്കളുടെ പഠനത്തിന് വേണ്ടി സ്വന്തം കിഡ്നി വിൽക്കാനൊരുങ്ങുയാണ് ഒരമ്മ. ഉത്തർ പ്രദേശ് സ്വദേശിയായ ആതിര യാണ് മക്കളുടെ പഠനാവശ്യത്തിനു വേണ്ടി കിഡ്നി വിൽക്കാൻ തയ്യറാകുന്നത്. 
 
നാലു മക്കളാണ് ഇവര്‍ക്കുള്ളത് അതില്‍ മൂന്ന് പെൺക്കുട്ടികളും ഒരു ആൺകുട്ടിയുമാണ്. ഇവർ നാലും പേരും സിബിഎസ്സി സ്കൂളിലാണ് പഠിക്കുന്നത്. എന്നാൽ ഇവരുടെ ഫീസ് കെട്ടാൻ പണമില്ലാത്തതിനെ തുടർന്നാണ് ആ അമ്മ ചെയ്തത്. റെഡിമെയ്ഡ് വസ്ത്ര വ്യാപാരിയാണ് ആതിര. ഭർത്താവ് മനോജ് ശർമ്മ. നോട്ട് നിരോധനത്തിനെ തുടർന്ന് സാമ്പത്തികമായി തകർന്ന ഇവർ വസ്ത്ര വിൽപ്പന അവസാനിപ്പിക്കുകയായിരുന്ന.
Next Article