കേരളത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ച് ടൈംസ് നൗ ടിവി ചാനല്‍. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ കേരളാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചാനല്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കേരളത്തെ പാകിസ്ഥാനായി വിശേഷിപ്പിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.
ഇടി മുഴങ്ങിയ പാക്കിസ്ഥാന് സമാനമായ, സംസ്ഥാനത്തെ ബീഫ് സമരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ നേരിടാൻ അമിത് ഷാ കേരളത്തിലെത്തി എന്നതായിരുന്നു ടൈംസ് നൗ ചാനല്‍ നടത്തിയ പരാമർശം.
അമിത്ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആരംഭിച്ച അമിട്ട്ഷാജി എന്ന ഹാഷ്ടാഗ് ട്വിറ്റില്‍ ട്രെന്‍ഡിംഗ് ആയി മാറിയിരുന്നു. ഇക്കാര്യം പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.