മകളെ പീഡിപ്പിച്ചവരെ നേരിട്ട അമ്മയെ ജീവനോടെ തീകൊളുത്തി

വെള്ളി, 29 മാര്‍ച്ച് 2013 (17:26 IST)
PRO
PRO
മകളെ പീഡിപ്പിച്ചവരെ നേരിടാന്‍ ശ്രമിച്ച സ്ത്രീയെ അക്രമികള്‍ ജീവനോട് തീകൊളുത്തി. 90ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുകയാണ് ഈ അമ്മ. മുംബൈയിലെ ഖട്കോപറിലാണ് സംഭവം. അജ്ഞാതരായ ചിലരും രണ്ട് സ്ത്രീകളും ചേര്‍ന്നാണ് സ്ത്രീയെ തല്ലിച്ചതച്ച ശേഷം തീകൊളുത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചത് ചോദ്യം ചെയ്യാന്‍ ചെന്നപ്പോഴാണ് സ്ത്രീ ആക്രമിക്കപ്പെട്ടത് എന്നാണ് വിവരം. വാക്‍തര്‍ക്കത്തിനൊടുവില്‍ രണ്ട് സ്ത്രീകളും അജ്ഞാതരായ ചിലരും ചേര്‍ന്ന് ഈ സ്ത്രീയെ തീകൊളുത്തി. സഹായത്തിനായി നിലവിളിച്ച സ്ത്രീയെ ദൃക്‌സാക്ഷികളാണ് ആശുപത്രിയിലെത്തിച്ചത്.

നടന്ന സംഭവങ്ങളില്‍ ഒരു കോണ്‍ഗ്രസ് നേതാവിന് നിര്‍ണ്ണായപങ്കുണ്ടെന്ന് പൊള്ളലേറ്റ സ്ത്രീ പറഞ്ഞു.

വെബ്ദുനിയ വായിക്കുക