സ്വന്തം മകളെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഫ്രിഡ്ജില്‍ അടച്ചിട്ടു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ നാരായണപുരത്താണ് സംഭവം. നാല് വയസ്സുകാരിയാണ് ക്രൂരതയ്ക്ക് ഇരയായത്.
ബാഷ എന്ന് പേരുള്ള ആളാണ് മകളെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ബാലിക ആശുപത്രിയില്‍ ചികിത്സയിലാണ്. ബാലികയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് ഫ്രിഡ്ജിനുള്ളില്‍ നിന്നു കുട്ടിയെ രക്ഷപ്പെടുത്തിയത്.
ബാഷയെ നന്നായി കൈകാര്യം ചെയ്ത ശേഷമാണ് അയല്‍ക്കാര്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ബാഷയും ഭാര്യയും തമ്മില്‍ വഴക്ക് പതിവാണ്.