മകളുടെ വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തു

Webdunia
ബുധന്‍, 5 മാര്‍ച്ച് 2014 (13:00 IST)
PRO
PRO
മകളുടെ വിവാഹം മുടങ്ങിയ മനോവിഷമത്തില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു.
ഫിറോസാബാദിലെ ജമുന പ്രസാദ് ബന്‍സാല്‍(55), ഭാര്യ ശാഷി(48) എന്നിവരാണ് ആത്മഹത്യ ചെയ്തത്.

വിഷം കഴിച്ചായിരുന്നു ആത്മഹത്യ. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാര്‍ച്ച് 24നാണ് ഇവരുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളെ തുടര്‍ന്ന് ഇത് മുടങ്ങുകയായിരുന്നു.