മഹാരാഷ്ട്രയിലെ ഗ്രാമത്തില്‍ സ്ത്രീയെ പൊതുമധ്യത്തില്‍ നഗ്നയായി നടത്തിയതായി റിപ്പോര്‍ട്ട്. ദളിത് സ്ത്രീയേയാണ് സതാര ജില്ലയിലെ ഗ്രാമത്തില്‍ നഗ്നയായി നടത്തിയത്. ഇവരുടെ മകന്‍ ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിനാണ് ഈ ശിക്ഷ.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നേതൃത്വത്തിലാണ് ദളിത് സ്ത്രീയോട് ഈ ക്രൂരത കാട്ടിയത്. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു.