ഭോപ്പാല്‍ വേണമെന്ന് അദ്വാനി; ഗാന്ധിനഗറില്‍ മത്സരിക്കൂ എന്ന് മോഡി

Webdunia
ബുധന്‍, 19 മാര്‍ച്ച് 2014 (12:13 IST)
PTI
PTI
ഭോപ്പാലില്‍ നിന്ന് മത്സരിക്കാന്‍ താല്‍‌പര്യം അറിയിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി. ബിജെപി തെരഞ്ഞെടുപ്പു സമിതി യോഗത്തിലാണ് അദ്ദേഹം അഭിപ്രായം അറിയിച്ചത്. അതേസമയം അദ്വാനിയ്ക്ക് വേണ്ടി ഭോപ്പാലില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

അദ്വാനി ഗാന്ധിനഗറില്‍ തന്നെ മത്സരിക്കണമെന്ന് നരേന്ദ്രമോഡിയും രാജ്നാഥ് സിംഗും അദ്ദേഹത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഗാന്ധിനഗര്‍ അദ്വാനിക്കു നല്‍കുമെന്നു തന്നെയാണു സൂചനകള്‍.

വാരാണസിക്ക് പുറമെ മോഡി മത്സരിക്കുന്ന രണ്ടാം മണ്ഡലം ഇന്ന് പ്രഖ്യാപിക്കും. ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയവും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ അവശേഷിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ഥിനിര്‍ണയവും ഇന്നു നടത്തും.