ഭാര്യയെയും മക്കളെയും വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ രാമനഗര്‍ ജില്ലയിലെ തലഘട്ടപ്പുറ സ്വദേശി കൌശിക് പി ശര്‍മയാണ് ഭാര്യയെയും മക്കളെയും കൊന്ന് ജീവനൊടുക്കിയത്. ബിസിനസ്സുകാരനാണ് ഇയാള്‍.
തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നുള്ള ഇയാളുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം ഹൈദരാബാദ് സിറ്റി ക്രൈം സ്റ്റേഷന്‍ പൊലീസ് ഓഫിസര്‍ റഡ്ഢി തന്റെ പണവും ആഭരണങ്ങളും അപഹരിച്ചതായും ആത്മഹത്യാക്കുറിപ്പിലുണ്ട്.
റഡ്ഢിക്കെതിരെ ശര്‍മ തന്റെ രക്തം കൊണ്ട് ചുവരിലും ഇക്കാര്യങ്ങള്‍ എഴുതിവച്ചിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു.