ആസാമില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 1947-ല്‍ ഉപേക്ഷിച്ച ലെജിസ്ലേറ്റീവ് കൗണ്‍സില്‍ വീണ്ടും രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ലെജിസ്ലേറ്റീവ് കൌണ്‍സില്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ ഭരണഘടന ദുര്‍ബലമാണെന്നും ഇത് ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ആവശ്യം പരിഗണിച്ച കേന്ദ്രനിയമ മന്ത്രി കപില്‍ സിബല്‍ ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയെ അറിയിക്കുകയായിരുന്നു. 42 അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് കൗണ്‍സില്‍ രൂപവത്കരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.