ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സ്ഥാനത്ത് രഞ്ജന്‍ മത്തായിക്ക് സാധ്യത

Webdunia
വെള്ളി, 2 ഓഗസ്റ്റ് 2013 (13:24 IST)
PTI
PTI
ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സ്ഥാനത്ത് മുന്‍ കേന്ദ്ര വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിക്ക് സാധ്യത. ഇപ്പോഴത്തെ ഹൈക്കമ്മിഷണര്‍ ഡോ ജെ ഭഗവതിയുടെ കലാവധി തീരുമ്പോള്‍ രഞ്ജന്‍ മത്തായിയെ ബ്രിട്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി നിയമിക്കാനാണ് സാധ്യത.

യുഎസിലെ അംബാസഡര്‍ സ്ഥാനത്തേക്ക് എസ്‌ ജയശങ്കറിനെ പരിഗണിക്കാ‍നും സാധ്യതയുണ്ട്. നിലവിലെ യുഎസിലെ അംബാസഡര്‍ നിരുപമ റാവുവിന്റെ കാലാവധി കഴിയുന്നതോടെയായിരിക്കും എസ്‌ ജയശങ്കര്‍ എത്തുക. ചൈനയിലെ ഇന്ത്യന്‍ അംബാസഡറാണ് എസ്‌ ജയശങ്കര്‍.

പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ അമേരിക്കയും ചൈനയും സന്ദര്‍ശിക്കുന്നുണ്ട്‌. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷമെ നിരുപമ റാവുവിന്റെയും ജയശങ്കറിന്റെയും നിയമനത്തില്‍ തീരുമാനം എടുക്കുകയുള്ളൂ.