ബോളിവുഡ് നടിയെ താമസ സ്ഥലത്തു നിന്ന് ഇറക്കിവിട്ടു. നടി നിധി അഗര്‍വാളിനെയാണ് താമസ സ്ഥലത്ത് നിന്ന് സദാചാര പൊലീസുകാര്‍ ഇറക്കിവിട്ടത്. നടി വഴിവിട്ട രീതിയില്‍ സമ്പാദിക്കുന്നു എന്ന് ആരോപിച്ചാണ് ബാന്ദ്രയിലെ ഫ്ലാറ്റില്‍ നിന്ന് നടിയെ ഇറക്കിവിട്ടത്.
തനിച്ച് താമസിക്കുന്നു എന്ന് ആരോപിച്ചാണ് തന്നെ ഇറക്കി വിട്ടതെന്നാണ് നടി പറയുന്നത്. ബംഗലൂര്‍ സ്വദേശിയായ നിധി ബോളിവുഡില്‍ സജീവ സാനിധ്യമാകാന്‍ ആണ് ബാന്ദ്രയിലെത്തിയത്. അവിഹിത മാര്‍ഗത്തിലൂടെയാണ് നടികള്‍ പണം ഉണ്ടാക്കുന്നതെന്നാണ് പലരുടെയും വിജാരമെന്ന് നിധി പറഞ്ഞു.