വൈറ്റ്ഹൗസിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ച യുവതിയെ കാത്തിരുന്നത് അവരാണ്; ഒടുവില്‍ സംഭവിച്ചത്!

Webdunia
ബുധന്‍, 17 മെയ് 2017 (09:26 IST)
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിലേക്ക് കടക്കാന്‍ ശ്രമിച്ച യുവതിയെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പി​ടി​കൂ​ടി.

പ്രാ​ദേ​ശി​ക സ​മ​യം 4.35നാ​ണ് സം​ഭ​വമുണ്ടായത്. ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് യുവതി വൈ​റ്റ്ഹൗ​സി​ന്‍റെ വേ​ലി ചാ​ടി​ക്ക​ട​ക്കാ​ൻ ശ്ര​മിക്കവെയാണ് പിടിയിലായത്.

വ​ട​ക്കു​ഭാ​ഗ​ത്തെ പെ​ൻ​സി​ൽ​വാ​നി​യ അ​വ​ന്യൂ​യി​ലൂ​ടെ വൈ​റ്റ്ഹൗ​സി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച സ്ത്രീ​യാ​ണ് പി​ടി​യി​ലാ​യ​ത്. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത സ്ത്രീ​യു​ടെ പേ​ര് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു പെ​ൻ​സി​ൽ​വാ​നി​യ അ​വ​ന്യൂ അ​ട​ച്ചി​ട്ടു.

ശക്തമായ സുരക്ഷാ സംവിധാനമുള്ള സ്ഥലമാണ് വൈറ്റ്ഹൗസ്. നേരത്തെയും ജീവനക്കാരുടെ കണ്ണു വെട്ടിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് കടക്കാന്‍ പലരും ശ്രമം നടത്തിയിരുന്നു.
Next Article