ബുര്‍ഖ ധരിച്ചവരെ ബിജെപി സമ്മേളനത്തില്‍ പ്രവേശിപ്പിച്ചില്ലെന്ന് ആരോപണം

Webdunia
വ്യാഴം, 26 സെപ്‌റ്റംബര്‍ 2013 (12:13 IST)
PRO
ഭോപ്പാലിലെ ബിജെപി സമ്മേളന നഗരിയിലേക്ക് ബുര്‍ഖ ധരിച്ചെത്തിയവരെ കടത്തിവിട്ടില്ലെന്ന് ആരോപണം. ബിജെപി പ്രവര്‍ത്തകയായ ഷാഹിദ ബീഗം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രവര്‍ത്തകരെ നിയന്ത്രിച്ചിരുന്ന ബിജെപി വളണ്ടിയര്‍മാര്‍ ബുര്‍ഖ ധരിച്ചെത്തിയവരെ പ്രവേശന കവാടത്തില്‍വെച്ച് തടയുകയായിരുന്നുവെന്നാണ് ആരോപണം. വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അയ്യായിരത്തോളം മുസ്ലീങ്ങളെ സമ്മേളന വേദിയിലേക്ക് കയറ്റിയില്ലെന്നാണ് റിപ്പോര്‍ട്ട്.

ബുര്‍ഖ ധരിച്ചെത്തിയവര്‍ സമ്മേളന സ്ഥലത്തേക്ക് കടക്കുന്നത് പൊലീസും തടഞ്ഞെന്ന് ഷാഹിദ ബീഗം പറഞ്ഞു. ബലം പ്രയോഗിച്ച് കടക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു.