മെയ് 27 മുതല്‍ യു പി എ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരേയും മുസ്ലിം പ്രീണനത്തിനുമെതിരേ രാജ്യവ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണു ബിജെപി.
ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന് കീഴിലെ ക്രമസമാധാന തകര്‍ച്ചയ്ക്കെതിരേ ബി ജെ പി ലക്‌നൗവില്‍ ജൂണ്‍ രണ്ടിന് നടത്തുന്ന പ്രതിഷേധ സമരം പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് നയിക്കും.
വൈസ് പ്രസിഡന്റ് മുക്‌താര്‍ അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തില്‍ മേയ് 29ന് കാണ്‍പുരില്‍ പ്രതിഷേധ സമരം നടത്തുമെന്നും ബി ജെ പി പാര്‍ട്ടി വക്താവ് വിജയ് ബഹാദുര്‍ പഥക് പറഞ്ഞു.