ബിജെപി ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം കളിക്കുന്നു: സോണിയാഗാന്ധി

Webdunia
ചൊവ്വ, 28 ഓഗസ്റ്റ് 2012 (14:38 IST)
PRO
PRO
കല്‍ക്കരിപ്പാടം അഴിമതിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ആയുധമാക്കി പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന ബി ജെ പിയുടെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് യു പി എ അധ്യക്ഷ സോണിയാഗാന്ധി. ബിജെപി ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് സോണിയ ആരോപിച്ചു.

ബി ജെ പി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുകയാണ്. പാര്‍ലമെന്റിനോടുള്ള ബഹുമാനം അവര്‍ക്ക് കുറഞ്ഞുവരികയാണ്. പാര്‍ലമെന്റിനെ മുള്‍മുനയില്‍ നിര്‍ത്തി കാര്യം നേടിയെടുക്കയാണ് അവരുടെ ലക്ഷ്യം- കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ജനറല്‍ബോഡി യോഗത്തില്‍ സോണിയ പറഞ്ഞു.

കല്‍ക്കരിപ്പാടം വിഷയത്തില്‍ ചര്‍ച്ചക്ക് ഒരുക്കമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണ്. എന്നാല്‍ ബി ജെ പി കടും‌പിടുത്തം തുടരുകയാണ്. ബി ജെ പിയുടെ നെഗവീറ്റ് രാഷ്ട്രീയം വച്ചുപൊറുപ്പിക്കരുത്. ബി ജെ പി ശക്തമായ മറുപടി നല്‍കണമെന്നും അവര്‍ എം പിമാരോട് ആഹ്വാനം ചെയ്തു.