എല്‍ കെ അദ്വാനിയും ജസ്വന്ത് സിംഗും ഗോവയില്‍ വെള്ളിയാഴ്ച നടക്കുന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കില്ല. അനാരോഗ്യം കാരണം നിര്‍ വാഹക സമിതിയില്‍ പങ്കെടുക്കാനാവില്ലെന്നാണ് ഉമാഭാരതിയും മോഡിയും അറിയിച്ചത്. പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കില്ലെങ്കിലും നാളെയും മറ്റന്നാളും നടക്കുന്ന നിര്‍വാഹക സമിതിയില്‍ അദ്വാനി പങ്കെടുക്കുമെന്ന് മുന്‍ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു.
മോഡിയെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനാക്കുന്നതിനെ ആദ്യം എതിര്‍ത്ത എല്‍ കെ അദ്വാനി പിന്നീട് വിട്ടുവീഴ്ച്ച ചെയ്‌തെങ്കിലും ഇക്കാര്യത്തിലെ പാര്‍ട്ടിയിലെ ഭിന്നത നീങ്ങിയിട്ടില്ല. പ്രചരണത്തിന് ചുക്കാന്‍ പിടിക്കേണ്ടത് ആരെന്ന് നിശ്ചയിക്കേണ്ടത് ഇപ്പോഴല്ലെന്ന വാദമുയര്‍ത്തി യശ്വന്ത് സിന്‍ഹ അടക്കമുള്ള നേതാക്കളുടെ നിര രംഗത്തുണ്ട്.
ഞായറാഴ്ച്ച തന്നെ നരേന്ദ്ര മോഡിയുടെ പുതിയ പദവി സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും സൂചനയുണ്ട്.പൊതു തെരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകള്‍ നേതൃയോഗങ്ങളില്‍ നടക്കുമെങ്കിലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന കാര്യം ഇപ്പോള്‍ നിശ്ചയിക്കില്ലെന്നാണ് സൂചന.
നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനെയും താരതമ്യപ്പെടുത്തി അദ്വാനി നടത്തിയ പ്രസ്താവന വിവാദമായിരുന്നു.