ബിഗ് ബോസില്‍ ശ്രീശാന്തും ഹര്‍ഭജനും നേര്‍ക്കു നേര്‍ വരുമോ? കാണികളെ ത്രില്ലടിപ്പിക്കാന്‍ പൂനം പാണ്ഡെയും ഷെര്‍ലിന്‍ ചോപ്രയും, കാത്തിരിക്കാം!!

Webdunia
വ്യാഴം, 1 ഓഗസ്റ്റ് 2013 (11:09 IST)
PRO
കളേഴ്സ് ടിവിയുടെ പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഏഴാം എപ്പിസോഡില്‍ ശ്രീശാന്ത് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍, റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ഇന്ത്യന്‍ ടെലിവിഷന്‍ മേഖലയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയിലാണ് ശ്രീക്ക് അവസരം കിട്ടാന്‍ പോകുന്നത്.

എന്നാല്‍ ശ്രീക്ക് കൂട്ടായി ഹര്‍ഭജന്‍ സിംഗുമുണ്ട് എന്നാണ് ഇത്തവണത്തെ ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇവരെ കൂടാതെ സെക്സ് ബോംബുകളായ പൂനം പാണ്ഡെ, ഷെര്‍ലിന്‍ ചോപ്ര എന്നിവരും മറ്റ് ബോളിവുഡ് താരങ്ങളായ ധര്‍മ്മേന്ദ്ര, മനീഷ കൊയ്‌രാള, ആദിത്യ പഞ്ചോലി, സൂരജ് പഞ്ചോലി, തുടങ്ങിയവരും മത്സരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്

സിനിമ, കായിക താരങ്ങള്‍ക്ക് പുറമെ വമ്പന്‍ സീരിയല്‍ താരങ്ങളും ഇത്തവണത്തെ ബിഗ്ബോസില്‍ മത്സരിക്കുന്നുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പല പ്രശ്നങ്ങളില്‍പ്പെട്ട് ഉഴഞ്ഞവരെയാണ് ബിഗ് ബോസ് ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നതായി അറിയാന്‍ സാധിക്കുന്നത്.

PRO
ശ്രീശാന്തിന്റെ ഐപി‌എല്‍ വിവാദവും, പൂനം പാണ്ഡെ, ഷെര്‍ലിന്‍ ചോപ്ര തുടങ്ങിയവരുടെ മാദക മസാലകള്‍ ബോളിവുഡില്‍ വരുത്തിയ മാറ്റങ്ങളുമാണ് ഇവരെ റിയാലിറ്റി ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ കാരണമായി കരുതുന്നത്.

യുവരാജ് സിംഗിന്റെയും മനീഷ കൊയ്‌രാളയുടെയും ക്യാന്‍സര്‍ രോഗം മാറി തിരിച്ച് വന്നത് ഏറെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചതായിരുന്നു. ജിയാ ഖാന്റെ മരണമാണ് സൂരജ് പഞ്ചോലിയെ ഉള്‍പ്പെടുത്താന്‍ കാരണമായതെന്ന് കരുതുന്നു.

ഒരു എപ്പിസോഡിന് സല്‍മാന് ലഭിക്കുന്നത് അഞ്ച് കോടി രൂപയായിരിക്കുമെന്നാണ് ബിഗ് ബോസിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സെപ്തംബര്‍ മധ്യത്തോടെ ബിഗ് ബോസിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും.

PRO
ബിഗ് ബോസ് പൂര്‍ത്തിയാക്കുന്നതോടു കൂടി സല്‍മാന്‍ ഖാന്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സെലിബ്രിറ്റി താരമാകും. പരിപാടി പൂര്‍ത്തിയാക്കുമ്പോള്‍ 130 കോടിയിലധികം രൂപ സല്‍മാനു ലഭിക്കും. ബിഗ് ബോസില്‍ പങ്കെടുക്കുന്ന മറ്റ് മത്സരാര്‍ത്ഥികളെ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമല്ല.

കളേഴ്‌സ് ടിവിയിലാണ് ബിഗ് ബ്രദര്‍ സംപ്രേക്ഷണം ചെയ്യുന്നത്. അന്താരാഷ്ട്ര റിയാലിറ്റി ഷോയായ ബിഗ് ബ്രദറിന്റെ അതേ രൂപത്തിലും, ഭാവത്തിലുമാണ് ഈ പരിപാടി രൂപപ്പെടുത്തിയിട്ടുള്ളത്. എന്തായാലും ഇത്തവണത്തെ ബിഗ് ബോസ് വന്‍ ഹിറ്റാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്