ബാംഗ്ലൂരിലെ വീടുകളില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ നിര്‍ബന്ധം

Webdunia
വെള്ളി, 27 ജനുവരി 2012 (12:37 IST)
ബാംഗ്ലൂരില്‍ പണികഴിപ്പിക്കുന്ന പുതിയ വീടുകളില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

സൌരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹീറ്ററുകള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്‍ഷ്യം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സോളാര്‍ ലൈറ്റുകള്‍ ഉപയോഗിക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സൌരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വസ്തുക്കള്‍ക്ക് 50 ശതമാനം സബ്സിഡി നല്‍കുന്നുണ്ടെന്ന് സംസ്ഥാന ഊര്‍ജ്ജ മന്ത്രി ശോഭാ കരണ്‍‌ഡ്ലെജെ വ്യക്തമാക്കി.