ബച്ചന് വീണ്ടും ശസ്ത്രക്രിയ നടത്തിയേക്കും

Webdunia
വെള്ളി, 17 ഫെബ്രുവരി 2012 (18:39 IST)
ഉദര ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന അമിതാഭ് ബച്ചനെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയേക്കും. അദ്ദേഹത്തിന്റെ വേദന ശമിക്കാത്തതാ‍ണ് കാരണം.

മുംബൈ സെവന്‍ ഹില്‍സ് ആശുപത്രിയിലാണ് ബച്ചന്‍ ചികിത്സയില്‍ കഴിയുന്നത്. വീണ്ടും ശസ്ത്രക്രിയ നടത്തുന്നത് സംബന്ധിച്ച് ഡോക്ടര്‍മാര്‍ ബച്ചനുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

‘കൂലി‘ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയുണ്ടായ അപകടത്തെ തുടര്‍ന്നാണ് ബച്ചന്‍ ഉദരസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായത്.