ബംഗ്ലാദേശില്‍ ബോട്ട് മുങ്ങി 50 പേരെ കാണാതായി

Webdunia
വെള്ളി, 8 ഫെബ്രുവരി 2013 (20:03 IST)
PRO
PRO
ബംഗ്ലാദേശിലെ മേഘ്‌ന നദിയില്‍ ബോട്ട് മുങ്ങി 50 ഓളം പേരെ കാണാതായി. 100 പേര്‍ കയറിയ ബോട്ട് ബാര്‍ജുമായി കൂട്ടിയിടിച്ചാണ് അപകടം. വെള്ളിയാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. 50 ഓളം പേരെ കാണാതായിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. നിരവധിപേര്‍ നീന്തി രക്ഷപെട്ടു.

തലസ്ഥാനമായ ധാക്കയില്‍നിന്നു ചാന്ദ്പൂരിലേക്ക് പോയ എം വി സരോഷ് എന്ന ബോട്ടാണ് മുങ്ങിയത്. മണല്‍ കയറ്റിയ ബാര്‍ജിലാണ് ബോട്ട് ഇടിച്ചത്.