റിയല്‍ എസ്‌റ്റേറ്റ് വമ്പന്മാരില്‍ നിന്നുള്‍പ്പെടെ 20 കോടിയോളം തട്ടിയെടുത്ത സംഘത്തിലെ 21 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ഡോക്ടറുടെ കയ്യില്‍ നിന്നും ഒരു കോടി രുപ തട്ടിയെടുത്ത് മുംബൈയിലേക്ക് മുങ്ങിയിരുന്നു. തുടര്‍ന്ന് പൊലീസ് തെരഞ്ഞുകൊണ്ടിരുന്ന ഇവരെ ഫേസ്ബുക്കിലെ വീഡിയോ പിന്തുടര്‍ന്നായിരുന്നു പൊലീസ് കുടുക്കിയത്.
ഹണിട്രാപ്പ് സംഘത്തിലെ ശിഖാ എന്ന യുവതിയാണ് മെയ് പകുതിയോടെ പിടിയലായത്. മുംബൈയിലെ ഒരു ഹോട്ടലില്‍ ഡിജെയായി ജോലി ചെയ്തിരുന്നു. ഈ രാജസ്ഥാന്‍കാരി ഒരു കോടി തട്ടിയെടുത്ത് മുംബൈയിലേക്ക് മുങ്ങിയിരുന്നു. സുനില്‍ സോണി എന്ന ഡോക്ടറെയാണ് യുവതി ഹണിട്രാപ്പില്‍ കുടുക്കിയതും പണം തട്ടിയതും.
ഡോക്ടറുമായി നിരന്തര ബന്ധം ഉണ്ടാക്കി പ്രണയത്തില്‍ വീഴിക്കുകയായിരുന്നു.
തുടര്‍ന്ന് പുഷ്‌ക്കര്‍ എന്ന സ്ഥലത്തേക്ക് ട്രിപ്പ് പ്‌ളാന്‍ ചെയ്യുകയും ഉണ്ടായി. അവിടെ വെച്ച് സുനിലിനെ കുരുക്കുകയും രണ്ടു കോടി ആവശ്യപ്പെടുകയുമായിരുന്നു. പണം തന്നില്ലെങ്കില്‍ പൊലീസിനെ സമീപിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
പണം നല്‍കാന്‍ കൂട്ടാക്കാതിരുന്ന സോണിയ്‌ക്കെതിരേ പരാതി നല്‍കുകയും 78 ദിവസം ജയിലിലാക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ ഒരു കോടി അഞ്ചു ലക്ഷം രൂപ നല്‍കി പ്രശ്‌നം പരിഹരിക്കാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് പണംവുമായി ശിഖ മുബൈയിലേക്ക് പോയി. എന്നാല്‍ 2016 ഡിസംബറില്‍ സോണി യുവതിക്കെതിരേ പരാതി നല്‍കി. അങ്ങനെയാണ് ശിഖയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.