പ്ലസ് ടു പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനി പ്രസവിച്ചു

Webdunia
ശനി, 22 ഫെബ്രുവരി 2014 (10:44 IST)
PRO
പ്ലസ് ടു പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനി പ്രസവിച്ചു. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഇരുപതുകാരിയായ യുവതിക്ക് പരീക്ഷയ്ക്കിടെ പ്രസവവേദന അനുഭവപ്പെടുകയും ആംബുലന്‍സ് എത്തുന്നതിനുമുമ്പ് പരീക്ഷാഹാളില്‍തന്നെ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.

അമ്മയെയും കുഞ്ഞിനെയും ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.ബീഹാറിലെ സരണ്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് ഈ സംഭവമുണ്ടായത്.

അധ്യാപകരല്ലാത്ത കോളേജ് ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് 882 കോളേജുകളില്‍ പ്ലസ് ടു പരീക്ഷ നടന്നുകൊണ്ടിരിക്കുന്നത്.