പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ടിഎം സൗന്ദര്‍ രാജന്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു.
പത്മശ്രീ പുരസ്കാരവും കലൈമാമണി പുരസ്കാരവുമടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തമിഴ് ചലചിത്ര പിന്നണിഗാന രംഗത്ത് സ്വന്തം സിംഹാസനം ഉറപ്പിച്ച സൌന്ദര്‍ രാജന്‍ രണ്ടായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
എം.ജിആറിന്റേയും ജമിനി ഗണേശന്റേയും പ്രിയപ്പെട്ട ഗായകനായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. മുപ്പത് വര്‍ഷത്തിലേറെയായി പിന്നണി ഗാനരംഗത്തുണ്ടായ സൗന്ദര്‍രാജന്‍ 2007ലാണ് അവസാനമായി പിന്നണി പാടിയത്. ചില തമിഴ് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.