പ്രളയം:അഞ്ച് മരണം കൂടി

Webdunia
ചൊവ്വ, 31 ജൂലൈ 2007 (17:52 IST)
ആസാ‍മില്‍ പ്രളയബാധയെ തുടര്‍ന്ന് അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കകം മരിച്ചവരുടെ സംഖ്യ 25 കവിഞ്ഞു. ബ്രഹ്‌മപുത്ര നദിയും പോഷക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്.

പ്രസിദ്ധമായ കാസിരംഗ ദേശീര പാര്‍ക്കില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നിരവധി മൃഗങ്ങള്‍ ചത്തതായി അധികൃതര്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

കനത്ത മഴയും ഹിമാലയത്തിലെ മഞ്ഞ് ഉരുകുന്നതും തുടരുന്നതിനാല്‍ ബ്രഹ്‌മപുത്ര നദിയിലെ ജലനിരപ്പ് സാധാരണ നിലയിലേക്ക് എത്താന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. 4..13 മില്യണ്‍ ജനങ്ങളെ പ്രളയം ബാധിച്ചതായാണ് കണക്കുകള്‍. സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ 3000 താല്‍ക്കാലിക അഭയ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കരസേനയുടെ സഹായം സംസ്ഥാന സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ജല ജന്യ രോഗങ്ങള്‍ ആസാമില്‍ വളരെയധികം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം ബാധിച്ചവരുടെ ചികിത്സക്കായി ഡോക്‍ടര്‍മാരെ ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്