പ്രമുഖ തെലുങ്ക് ചലച്ചിത്രതാരം അക്കിനേനി നാഗേശ്വര റാവു(91) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 1.30ന് ആയിരുന്നു അന്ത്യം. ഏറെ നാളുകളായി അര്‍ബുദ രോഗ ബാധിതനായിരുന്നു അദ്ദേഹം.
ധര്‍മപത്നി എന്ന സിനിമയിലൂടെ പതിനേഴാം വയസില്‍ ആണ് എഎന്‍ആര്‍ സിനിമമാരംഗത്ത് പ്രവേശിച്ചത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 250 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തെനാലി രാമകൃഷ്ണ, ദേവദാസ്, മായാബസാര്‍, മൂഗ എന്നിവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന തെലുങ്ക് ചിത്രങ്ങള്‍
ചലച്ചിത്ര രംഗത്തെ സംഭാവനയ്ക്ക് രാഷ്ട്രം പദ്മ വിഭൂഷണ്‍ നല്‍കി ആദരിച്ച നടനാണ് എഎന്‍ആര്‍ എന്നറിയപ്പെടുന്ന അക്കിനേനി നാഗേശ്വര റാവു. മികച്ച തെലുങ്ക് നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് മൂന്നു തവണ നേടിയിട്ടുണ്ട്. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവാണ് അദ്ദേഹം.
പ്രശസ്‌ത നടന്‍ നാഗാര്‍ജുന മകനും നടി അമല മരുമകളുമാണ്. യുവതാരം നാഗചൈതന്യ പേരക്കുട്ടിയാണ്.