പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അതീവ സമ്മര്‍ദ്ദത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാലാണ് അദ്ദേഹത്തിന് ചിരിക്കാന്‍ പോലും കഴിയാത്തതെന്നും യോഗാ ഗുരു ബാബാ രാംദേവ്. കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ പിന്തുണ തേടി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാംദേവ്.
“വ്യക്തിപരമായി നോക്കിയാല്‍ പ്രധാനമന്ത്രി സത്യസന്ധനാണെന്ന് പറയാം. എന്നാല്‍ രാഷ്ട്രീയപരമായും ഭരണഘടനാപരമായും കൂടി അദ്ദേഹം സത്യസന്ധനാവണം“- രാംദേവ് അഭിപ്രായപ്പെട്ടു.
കള്ളപ്പണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം “നുണപത്രം” ആണെന്ന് രാംദേവ് പരിഹസിച്ചു.
രാംദേവിന്റെ പോരാട്ടത്തിന് ചന്ദ്രബാബു നായിഡു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളപ്പണത്തിനെതിരെ ഓഗസ്റ്റ് ഒമ്പതിന് രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് രാംദേവ് അറിയിച്ചു.