പ്രതിപക്ഷ ആരോപണങ്ങളെ ശക്തമായി നേരിടണമെന്ന് രാഹുല്‍ ഗാന്ധി

Webdunia
തിങ്കള്‍, 22 ജൂലൈ 2013 (15:59 IST)
PRO
PRO
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശക്തമായി നേരിടണമെന്ന് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് വക്താക്കളുടെ യോഗത്തിലാണ് രാഹുലിന്റെ നിര്‍ദേശം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയിലെ മുതിര്‍ന്നവരും യുവാക്കളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.

കോണ്‍ഗ്രസ് വക്താക്കള്‍ ക്രിയാത്മകമായി സംസാരിക്കണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ രീതികള്‍ ആസൂത്രണം ചെയ്യാനാണ് കോണ്‍ഗ്രസ് വക്താക്കളുടെ യോഗം വിളിച്ചത്. കേരളത്തില്‍ നിന്ന് എംഎം ഹസന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ജോസഫ് വാഴക്കന്‍, പന്തളം സുധാകരന്‍, അജയ് തറയില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. യോഗം നാളെയും തുടരും.