നാട്ടില്‍ ആരാധനാലയങ്ങളെക്കാള്‍ ആവശ്യം ടോയ്‌ലറ്റുകളാണെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ് ഈയിടെ അഭിപ്രായപെട്ടിരുന്നു. പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തുന്നവരെ അറസ്റ്റ് ചെയ്യണം എന്നാണ് അദ്ദേഹത്തിന്റെ പുതിയ നിരീക്ഷണം.
കക്കൂസ് ഇല്ലാത്ത വീട്ടിലേക്ക് വിവാഹം കഴിച്ച് പോകാന്‍ സ്ത്രീകള്‍ തയ്യാറാകരുത് എന്നു ജയറാം രമേശ് പറഞ്ഞു. ‘കക്കൂസ് ഇല്ലെങ്കില്‍ പെണ്ണുമില്ല’ എന്നൊരു മുദ്രാവാക്യവും അദ്ദേഹം മുന്നോട്ടുവച്ചു. രാജസ്ഥാനിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയിലെ ഖജുരി ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ ഏറെയും സ്ത്രീകളാണ് സംബന്ധിച്ചത്.