പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത് ചുട്ടു കൊന്നു

Webdunia
തിങ്കള്‍, 30 ജനുവരി 2012 (15:42 IST)
PRO
PRO
പത്താംക്ലാസുകാരിയായ പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത ശേഷം തീവച്ചു കൊന്നു. മധ്യപ്രദേശ് ബാര്‍വ ജില്ലയിലെ സലാഖേദി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്.

രാജേന്ദ്ര എന്നയാള്‍ ജനുവരി 27-നാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തി. ഈ രോഷത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയത്.