പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്ത എംഎല്‍എ വിവാദത്തില്‍

Webdunia
വെള്ളി, 10 ഫെബ്രുവരി 2012 (18:40 IST)
ഒരു വിവാഹസല്‍ക്കാര ചടങ്ങില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്ത ബിഹാര്‍ എം എല്‍ എ വിവാദത്തില്‍. സിവാന്‍ ജില്ലയിലെ ബധരിയ മണ്ഡലത്തില്‍ നിന്നുള്ള ജെഡി(യു) എം എല്‍ എ ആയ ശ്യാംബഹദൂര്‍ സിംഗ് ആണ് വിവാദത്തിലായത്.

ഫെബ്രുവരി എട്ടിന് രാത്രിയായിരുന്നു വിവാഹ ചടങ്ങിനോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടി നടന്നത്. എന്നാല്‍ ബാര്‍ ഗേള്‍സിനൊപ്പമല്ല താന്‍ നൃത്തം ചെയ്തതെന്നും ‘കലാകാരികളുടെ’ ഒപ്പമാണെന്നുമാണ് എം എല്‍ എയുടെ വിശദീകരണം.

ഇതേ എം എല്‍ എ 2010-ല്‍ പാറ്റ്നയില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.