പെണ്‍കുട്ടികളുടെ സുരക്ഷക്കായി ജഡ്ജിയുടെ വെബ്സൈറ്റ്; സൌജന്യമായി മുളക് സ്പ്രേ

Webdunia
ശനി, 31 ഓഗസ്റ്റ് 2013 (10:09 IST)
PRO
മുംബൈയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി മുന്‍ കണ്‍സ്യൂമര്‍ റൈറ്റ്‌സ് ജഡ്ജിയായ രാജലക്ഷ്മി റാവുവിന്റെ വെ‌ബ്‌സൈറ്റ്. പെണ്‍കുട്ടികളുടെ സുരക്ഷക്കായി പെപ്പര്‍ സ്‌പ്രേ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് മുംബൈയിലെ മുന്‍ കണ്‍സ്യൂമര്‍ റൈറ്റ്‌സ് ജഡ്ജിയായ രാജലക്ഷ്മി റാവു.

www.rajyaraksha.in. എന്ന വെബ്‌സൈറ്റിലൂടെ പെപ്പര്‍ സ്‌പ്രേയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് സൗജന്യമായി കൊറിയര്‍ വഴി സ്പ്രേ കാന്‍ എത്തിച്ചു കൊടുക്കുമെന്നാണ് വെബ്‌സൈറ്റിലാണ് വാഗ്‌ദാനം.

മുംബൈയില്‍ അടുത്തിടെ ഫോട്ടോ ജേര്‍ണലിസ്റ്റ് കൂട്ടബലാത്സംഗം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകളുടെ സുരക്ഷയ്ക്കായി വെബ്‌സൈറ്റ് തുടങ്ങാന്‍ രാജലക്ഷ്മിയെ പ്രേരിപ്പിച്ചത്.

രാജ്യരക്ഷ പെപ്പര്‍ സ്പ്രേ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതിനായി നിരവധി കൊറിയര്‍ കമ്പനികളെയും സമീപിച്ചിട്ടുണ്ട്. നിരവധി സ്ത്രീ സംഘടനകളും ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്.

ഉടന്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് സൌജന്യമായി സ്വയം സുരക്ഷയ്ക്ക് അയോധനകലകളില്‍ പരിശീലനം ന് സ്കൂളുകളിലെത്തി നല്‍കുമെന്നും ഇവര്‍ പറയുന്നു.