പശ്ചിമ ബംഗാളിലെ പര്‍ഗാനാസ് ജില്ലയിലെ കക്ദ്വീപില്‍ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. ഹാജി അബ്ദുള്‍ ജെഹെല്‍ മൊല്ല (75) എന്നയാളാണ് കൊല്ലപ്പെട്ടത്. ബോബെറിഞ്ഞും വെടിയുതിര്‍ത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികള്‍ കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ടത്.
ബുധനാഴ്ച രാത്രി 11.30ഓടെ ആയിരുന്നു സംഭവം നടന്നത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങവേയായിരുന്ന ആക്രമണം. സംഭവസ്ഥലത്തുവച്ചുതന്നെ ഹാജി മൊല്ല കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നില്‍ സി പി എമ്മാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.