ഇംഗ്ളീഷ് ഭാഷ ഇന്ത്യയുടെ സംസ്കാരത്തെ നശിപ്പിച്ചുവെന്ന പരാമര്‍ശം നടത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗിന് പിന്നാലെ ആര്‍എസ്എസും രംഗത്ത്.
പുരോഗതിയിലേക്കുള്ള വഴി ഇംഗ്ളീഷ് ഭാഷ പഠിക്കുകയാണെന്ന തെറ്റായ ധാരണ ഇന്ത്യയിലുണ്ടെന്നും ആര്‍എസ്‌എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് പറഞ്ഞു.
രാജ്യത്തോട് കൂറും കടപ്പാടും ഉണ്ടാക്കുന്നതാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം. സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും വില മനസിലാക്കണം. വിദ്യാഭ്യാസം കൂടുതല്‍ ഉള്ളവരാണ് അഴിമതി ഏറെയും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തുതന്നെ ഇപ്പോള്‍ കഷ്ടിച്ച് 14,000 പേര്‍ക്ക് മാത്രമേ സംസ്‌കൃതം സംസാരിക്കാനാകൂ. നമുക്ക് നമ്മുടെ ഭാഷയും സംസ്‌കാരവുമാണ് ഇംഗ്ലീഷിന് ലഭിക്കുന്ന അമിത പ്രാധാന്യത്തിലൂടെ നഷ്ടമാകുന്നതെന്നും രാജ്‌നാഥ് സിംഗ് അടുത്തയിടെ പറഞ്ഞിരുന്നു.