ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് പിങ്കി പ്രമാനിക്കിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. താന്‍ ആണാണെന്ന കാര്യം പുറംലോകം അറിയാതിരിക്കാന്‍ പിങ്കി മെഡിക്കല്‍ വിദഗ്ദ്ധര്‍ക്ക് കൈക്കൂലി നല്‍കിയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തല്‍.
പിങ്കി ബലാത്സംഗം ചെയ്തു എന്ന് കാണിച്ച് പരാതി നല്കിയ യുവതിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഏഷ്യന്‍ ഗെയിംഗിന് മുമ്പ് നടന്ന പരിശോധനയില്‍ പിങ്കി ആണാണെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ മെഡിക്കല്‍ വിദഗ്ദ്ധരെ പണം നല്കി പാട്ടിലാക്കിയ പിങ്കി ഇക്കാര്യം രഹസ്യമാക്കി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് യുവതി പറയുന്നു.
അതേസമയം പിങ്കിയെ 14 ദിവസത്തേക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. പിങ്കിയെ ലിംഗ പരിശോധനയ്ക്കു വിധേയയാക്കും.