പുകയില കമ്പനികളെ സര്‍ക്കാര്‍ സഹായിക്കുന്നു: സുപ്രീം കോടതി

Webdunia
ബുധന്‍, 24 ജൂലൈ 2013 (10:24 IST)
PRO
PRO
ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാതെ സര്‍ക്കാര്‍ പുകയില കമ്പനികളെ സഹായിക്കുന്നുവെന്നും ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് യാതൊരു ഉത്തരവാദിത്വവും കാണിക്കുന്നില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ഹെല്‍ത്ത് ഫോര്‍ മിഷന്‍ എന്ന സംഘടന പുകയില കമ്പനികള്‍ പരസ്യങ്ങളിലൂടെ ആളുകളെ സ്വാധീനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി പരിശോധിക്കുമ്പോളാണ് സുപ്രീം കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിത്.

പുകയിലയും പുകയില ഉത്പന്നങ്ങളുടെയും പരസ്യങ്ങള്‍ക്ക് പൂര്‍ണ നിരോധനവും സുപ്രീം കോടതി ഏര്‍പ്പെടുത്തി. പുകയില ഉത്പന്നങ്ങള്‍ കാണിക്കാതെയുള്ള പരസ്യങ്ങളും ഇനിമുതല്‍ പാടില്ലെന്നും പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് പരസ്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പുകയിലഅര്‍ബുദത്തതിന് കാരണമാകുമെന്ന് പ്രാദേശിക ഭാഷയില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. മുന്നറിയിപ്പ് പരസ്യങ്ങള്‍ വേണ്ടെന്ന് 2006 ബോബെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.