പിസ വിതരണത്തിനിടെ മാനഭംഗശ്രമം; പതിനേഴുകാരന്‍ പിടിയില്‍

Webdunia
വ്യാഴം, 27 ജൂണ്‍ 2013 (13:28 IST)
PRO
PRO
ഫ്ളാറ്റില്‍ പിസ വിതണത്തിനെത്തി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പതിനേഴുകാരനെ പൊലീസ് പിടിയില്‍. മാനഭംഗ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ യുവതിയെ തലക്കടിച്ച് ബോധം കെടുത്തിയ ശേഷം സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്നശേഷം രക്ഷപ്പെട്ടു.

മുംബൈയിലെ വര്‍ളി കൊളിവാഡയിലാണ് സംഭവം. യുവതി ഓര്‍ഡര്‍ ചെയ്ത പിസ വിതരണം ചെയ്യാനായാണ് ഇയാള്‍ ഫ്ലാറ്റിലെത്തിയത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതി വൈകുന്നേരത്തോടെയാണ് പിസ ഓര്‍ഡര്‍ ചെയ്തത്.

ഉള്ളില്‍ കയറി വാതിലടച്ച ശേഷം യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവതി ചെറുത്തതിനെ തുടര്‍ന്ന് ഇയാള്‍ അടുക്കളയില്‍ നിന്നും ചപ്പാത്തി പലകയെടുത്ത് ഇവരുടെ തലക്കടിച്ചു ബോധം കെടുത്തി. പിന്നീട് യുവതി മരിച്ചെന്ന് കരുതി മൊബൈലും സ്വര്‍ണമാലയും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.